അഗ്രിപ്രണർഷിപ്പ് സംസ്കാരം വളർത്തിയെടുക്കാൻ വിദ്യാർഥികൾ തയ്യാറാകണം” നടവയൽ: സാങ്കേതിക വിദ്യകളുടെ സർവ്വ സൗകര്യങ്ങളും ഉൾപ്പെടുത്തിയുള്ള കൃഷിരീതികളെ പരിപോഷിപ്പിക്കാനും പുതിയ കാലത്തിൽ കൃഷി അനുബന്ധ രീതികൾ അവതരിപ്പിക്കുന്ന അഗ്രിപ്രണർഷിപ്പ് രീതി വളർത്തിയെടുക്കാനും വിദ്യാർഥികൾ മുന്നോട്ട് വരണമെന്ന് വയനാട് ജില്ലാ അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ കെ മമ്മൂട്ടി അഭിപ്രായപ്പെട്ടു. നടവയൽ സി എം കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പുഞ്ചകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഷഹീർ അലി എം അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കിരൺ പി സി, ഷിബു കൃഷ്ണൻ, ഹനീഫ കൈതക്കൽ , വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് ആഷിഫ് , അനഖ വി , ശ്രീനന്ദ പി എ എന്നിവർ നേതൃത്വം നൽകി.
Leave a Reply